Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : French President

ട്രംപിന്‍റെ സമാധാന ബോർഡ് ഐക്യരാഷ്‌ട്രസഭയ്ക്കു ഭീഷണി; ക്ഷ​​​ണം നി​​​ര​​​സി​​​ച്ച് ഫ്രഞ്ച് പ്രസിഡന്‍റ് മ​​​ക്രോ​​​ൺ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക രൂ​​​പ​​വ​​ത്​​​ക​​​രി​​​ച്ച ഗാ​​​സ സ​​​മാ​​​ധാ​​​ന ബോ​​​ർ​​​ഡി​​​ൽ അം​​​ഗ​​​മാ​​​കാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച് ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ൺ; മ​​​റു​​​പ​​​ടി​​​യാ​​​യി ഫ്രാ​​​ൻ​​​സി​​​ലെ വീ​​​ഞ്ഞ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് 200 ശ​​​ത​​​മാ​​​നം ചു​​​ങ്കം ചു​​​മ​​​ത്തു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ ഭീ​​​ഷ​​​ണി.

ഗാ​​​സ​​​യ്ക്കു പു​​​റ​​​ത്തു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളും കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന സ​​​മാ​​​ധാ​​​ന ബോ​​​ർ​​​ഡ് ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യെ അ​​​സ്ഥി​​​ര​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന തി​​​രി​​​ച്ച​​​റി​​​വി​​​ലാ​​​ണ് മ​​​ക്രോ​​​ൺ ​ക്ഷ​​​ണം നി​​​ര​​​സി​​​ച്ച​​​തെ​​​ന്നു പ​​​റ​​​യു​​​ന്നു. ബോ​​​ർ​​​ഡി​​​ൽ അം​​​ഗ​​​മാ​​​കാ​​​ൻ 60 രാ​​​ജ്യ​​​ത്ത​​​ല​​​വ​​​ന്മാ​​​ർ​​​ക്ക് ട്രം​​​പ് ക്ഷ​​​ണ​​​ക്ക​​​ത്ത് അ​​​യ​​​ച്ച​​​താ​​​യി​​​ട്ടാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. ബോ​​​ർ​​​ഡി​​​ൽ സ്ഥി​​​രാം​​​ഗ​​​ത്വം ല​​​ഭി​​​ക്കാ​​​ൻ 100 കോ​​​ടി ഡോ​​​ള​​​ർ ഫീ​​​സും ന​​​ല്ക​​​ണ​​​മ​​​ത്രേ!

ട്രം​​​പി​​​ന്‍റെ ഗാ​​​സ സ​​​മാ​​​ധാ​​​ന പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണ് ബോ​​​ർ​​​ഡ് രൂ​​​പ​​വ​​ത്​​​ക​​​രി​​​ക്കു​​​ന്ന​​​ത്. ഏ​​​താ​​​നും ദി​​​വ​​​സം മു​​​ന്പ് ബോ​​​ർ​​​ഡി​​​ലെ കു​​​റ​​​ച്ച് അം​​​ഗ​​​ങ്ങ​​​ളെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. ട്രം​​​പാ​​​ണ് ചെ​​​യ​​​ർ​​​മാ​​​ൻ. ട്രം​​​പി​​​ന്‍റെ സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ, മ​​​രു​​​മ​​​ക​​​ൻ ജാ​​​ര​​​ദ് കു​​​ഷ്ന​​​ർ, മ​​​റ്റ് അ​​​മേ​​​രി​​​ക്ക​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​ന്മാ​​​ർ തു​​​ട​​​ങ്ങി​​​യ അം​​​ഗ​​​ങ്ങ​​​ളെ​​​യാ​​​ണ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

ബോ​​​ർ​​​ഡിൽ അം​​​ഗ​​​മാ​​കാ​​ൻ ക്ഷ​​​ണക്ക​​​ത്ത് ല​​​ഭി​​​ച്ച​​​തി​​​ൽ ഇ​​​ന്ത്യ, റ​​​ഷ്യ, ബ​​​ലാ​​​റൂ​​​സ്, പാ​​​ക്കി​​​സ്ഥാ​​​ൻ, തു​​​ർ​​​ക്കി, ചൈ​​​ന തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

ഗാ​​​സ​​​യ്ക്കു പു​​​റ​​​മേ മ​​​റ്റ് ആ​​​ഗോ​​​ള വി​​​ഷ​​​യ​​​ങ്ങ​​​ളും ബോ​​​ർ​​​ഡ് മു​​​ഖാ​​​ന്തി​​​രം കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ ട്രം​​​പ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നു​​​ണ്ട്. ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യ്ക്കു പ​​​ക​​​ര​​​മു​​​ള്ള ഒ​​​രു സം​​​വി​​​ധാ​​​ന​​​മാ​​​യി ഇ​​​തു മാ​​​റാം. ഇ​​​തി​​​നു പു​​​റ​​​മേ 100 കോ​​​ടി ഡോ​​​ള​​​ർ ഫീ​​​സും വ​​​ലി​​​യ ബാ​​​ധ്യ​​​ത​​​യാ​​​കു​​​മെ​​​ന്ന തി​​​രി​​​ച്ച​​​റി​​​വി​​​ലാ​​​ണ് മ​​​ക്രോ​​​ൺ ബോ​​​ർ​​​ഡ് അം​​​ഗ​​​ത്വം നി​​​ര​​​സി​​​ച്ച​​​തെ​​​ന്നു ഫ്ര​​​ഞ്ച് വൃ​​​ത്ത​​​ങ്ങ​​​ൾ സൂ​​​ചി​​​പ്പി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് എന്ന നി​​​ല​​​യി​​​ൽ അ​​​ടു​​​ത്ത വ​​​ർ​​​ഷം കാ​​​ലാ​​​വ​​​ധി തീ​​​രു​​​ന്ന മ​​​ക്രോ​​​ണി​​​നെ ആ​​​ർ​​​ക്കും വേ​​​ണ്ടെ​​​ന്നാ​​​യി​​​രു​​​ന്നു വി​​​ഷ​​​യ​​​ത്തി​​​ൽ ട്രം​​​പി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം. ഫ്രാ​​ൻ​​​സി​​​ലെ വൈ​​​ൻ, ഷാം​​​പെയ്ൻ എ​​​ന്നി​​​വ​​​യ്ക്ക് 200 ശ​​​ത​​​മാ​​​നം നി​​​കു​​​തി ഞാ​​​ൻ ചു​​​മ​​​ത്തും. അ​​​പ്പോ​​​ൾ മാ​​​ക്രോ​​​ൺ ബോ​​​ർ​​​ഡി​​​ൽ ചേ​​​ർ​​​ന്നോ​​​ളു​​​മെ​​​ന്ന് ട്രം​​​പ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Latest News

Up